സ്തുതിച്ചിടാം മഹിപനവനെ

സ്തുതിച്ചിടാം മഹിപനവനെ (2)

പരിശുദ്ധനാം യേശുദേവനെ

ഭൂവിയെങ്ങും അവന്‍ നാമമുയരാന്‍

സ്തുതിച്ചിടാം മഹിപനവനെ

                        1

പാപവലയില്‍ കേഴും പാപിയെ

തേടിയണഞ്ഞോനാം പരമേശസുതനെ (2)

പാപം പോക്കാന്‍ പാപക്കോലമായ്

പാരില്‍ പിറന്നോരെന്‍ മനുവേലെ - സ്തുതിക്ക നാം (2) (സ്തുതിച്ചിടാം..)

                        2

രോഗബാധയാല്‍ ക്ഷീണരായോരെന്‍

ശോകമകറ്റി സമ്പൂര്‍ണ്ണ സൌഖ്യമേകിയോന്‍ (2)

രോഗമേറ്റ് ക്രൂശില്‍ യാഗമായ്‌ 

പാപശാപമാകവേയും നീക്കി തന്‍ - രുധിരത്താല്‍ (2) (സ്തുതിച്ചിടാം..)

                        3

ജീവനറ്റോനായ്‌ വാടും മര്‍ത്യനേ

വാ എന്നരികില്‍ ഞാനേകും നിത്യജീവനെ (2)

ഏവമുണ്മയോടുരച്ച പിന്‍ 

ജീവയാവി മാരി പോല്‍ പകര്‍ന്നു താന്‍ - ഭൂവിയിതില്‍ (സ്തുതിച്ചിടാം..)

                        4

ആവലോടിഹേ മേവും ശുദ്ധരെ

വാഴ്വിലണച്ചിടാന്‍ അണയും അംബരത്തില്‍ (2)

മന്നവനാമവന്‍ മണാളനായ്‌

ചേരുമന്തികേ ജയം കൊണ്ടോരെല്ലാം - ആനന്ദമായ്‌ (2) (സ്തുതിച്ചിടാം..)

                        5

വായെന്‍ തോഴരേ വാ ഇന്നേരമേ

വാഴ്ത്തി സ്തുതിച്ചിടാനവനിയിലവനെ (2)

ഹല്ലേലുയാ ജയം കൊണ്ടാടിടാം

വാഴുമവന്‍ രാജനായ്‌ ഭൂവിയിതില്‍ - ഹല്ലേലുയാ (2) (സ്തുതിച്ചിടാം..)

Lyrics & Music By മുട്ടം ഗീവര്‍ഗീസ്