എല്ലാം എല്ലാം ദാനമല്ലേ.. ഇതൊന്നും എന്‍റെതല്ല..

എല്ലാം എല്ലാം ദാനമല്ലേ.. ഇതൊന്നും എന്‍റെതല്ല..എല്ലാം എല്ലാം തന്നതല്ലേ.. ഇതൊന്നും ഞാന്‍ നേടിയതല്ല..

ജീവനും ജീവനിയോഗങ്ങളും.. പ്രാണനും പ്രാണപ്രഭാവങ്ങളും.. 

നാഥാ നിന്‍ ദിവ്യമാം ദാനങ്ങളല്ലേ.. ഇതൊന്നും എന്‍റെതല്ല... (2) 

                            1

നിമിഷങ്ങളില്‍ ഓരോ നിമിഷങ്ങളില്‍ 

എന്നെ പൊതിയുന്ന നിന്‍ ജീവകിരണങ്ങളും (2)

ഒരു മാത്ര പോലും പിരിയാതെ എന്നെ 

കരുതുന്ന സ്നേഹവും ദാനമല്ലേ (2) (എല്ലാം..)

                            2

ബന്ധങ്ങളില്‍ എന്‍റെ കര്‍മ്മങ്ങളില്‍ 

എന്നെ നിന്‍ ജീവസാക്ഷിയായ് നിര്‍ത്തീടുവാന്‍ (2)

പരിപാവനാത്മാവിന്‍ വരദാനമെന്നില്‍ 

പകരുന്ന സ്നേഹവും ദാനമല്ലേ (2) (എല്ലാം..)