തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍

തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍അനുദിനം തന്‍ നിഴലിന്‍ മറവില്‍ വസിച്ചിടും ഞാന്‍

                                    1

അവനെന്‍റെ സങ്കേതവും അവലംബവും കോട്ടയും

അവനിയില്‍ ആകുലത്തില്‍ അവന്‍ മതി ആശ്രയിപ്പാന്‍ (തുണ..)

                                    2

പകയന്‍റെ കണികളിലും പകരുന്ന വ്യാധിയിലും

പകലിലും രാവിലും താന്‍ പകര്‍ന്നിടും കൃപ മഴ പോല്‍ (തുണ..)

                                    3

ശരണമവന്‍ തരും തന്‍ ചിറകുകളിന്‍ കീഴില്‍

പരിചയും പലകയുമാം പരമനീ പാരിടത്തില്‍ (തുണ..)

                                    4

വലമിടമായിരങ്ങള്‍ വലിയവര്‍ വീണാലും

വലയമായ് നിന്നെന്നെ വല്ലഭന്‍ കാത്തിടുമേ (തുണ..)

                                    5

ആകുല വേളകളില്‍ ആപത്തു നാളുകളില്‍

ആഗതനാമരികില്‍ ആശ്വസിപ്പിച്ചിടുവാന്‍ (തുണ..)