We are doing a site revamp. Sorry for the inconvenience.
പല്ലവി
മാ പരിശുദ്ധാത്മനേ
ശക്തിയേറും ദൈവമേ
വന്നു രക്ഷിക്കേണമേ - വേഗമേ
ചരണങ്ങള്‍
1
പാപിയെന്നുള്ളില്‍ ന്യായങ്ങള്‍
വാദിച്ചുണര്‍ത്തീടുക എന്‍
പാപവഴികള്‍ തോന്നിക്കുക - വേഗമേ
2
പാപബോധം നല്‍കുക നീ
നീതിന്യായ തീര്‍പ്പിനെയും
പക്ഷമോടിങ്ങോര്‍മ്മ നല്‍കുക - വേഗമേ
3
യേശുവോടു ചേരുവാനും
സത്യം ഗ്രഹിച്ചീടുവാനും
എന്നെ ആകര്‍ഷിച്ചടുപ്പിക്ക - വേഗമേ
4
നല്ല ജീവ വിശ്വാസവും
മോക്ഷഭാഗ്യ മുദ്രയതും
നല്‍കുക വീണ്ടും ജനനവും - വേഗമേ
5
പരിശുദ്ധനാക്കുകെന്നെ
പഠിപ്പിക്ക ദൈവഹിതം
പരനേ വഴിനടത്തെന്നെ - വേഗമേ
6
ബലഹീനത വരുമ്പോള്‍
തുണച്ചാശ്വസിപ്പിക്കെന്നെ
പരലോകാനന്ദം കാട്ടുക - വേഗമേ (മാ..)