എന്‍ മനസ്സിന്‍റെ വേദനകള്‍ നന്നായറിയുന്ന നാഥാ

എന്‍ മനസ്സിന്‍റെ വേദനകള്‍ നന്നായറിയുന്ന നാഥാ (2)അതിരും കടന്ന് പോകുന്നു നാഥാ

എന്നുടെ വേദനകള്‍, എങ്കിലും 

നീയതറിയുന്നല്ലോ (എന്‍ മനസ്സിന്‍റെ..)

                            1

ഇരുളില്‍ വെളിച്ചമായ്‌ പാതയ്ക്കു ദീപമായ്‌

ജീവന്‍റെ മാര്‍ഗ്ഗമായ് നീ വരണമേ (2)

കരുതലിന്‍ കരം നീട്ടി കനിയണെ നാഥാ

കനിവിന്‍ കേദാരം യേശുനാഥാ (2) (എന്‍ മനസ്സിന്‍റെ..)

                            2

അകലെ കേള്‍ക്കുന്ന മോഹന വാക്കുകള്‍

അരികിലണയുമ്പോള്‍ അപരസ്വരം (2)

അകലെയല്ല എന്‍ അരികിലുണ്ടല്ലോ

സ്നേഹത്തിന്നുടമയാം യേശുനാഥന്‍ (2) (എന്‍ മനസ്സിന്‍റെ..)