We are doing a site revamp. Sorry for the inconvenience.
വിശ്വാസ നായകന്‍ യേശുവെ നോക്കിവിശ്വാസത്താല്‍ ഞാനും ജീവിക്കുന്നു
കാഴ്ചയാല്‍ ഒരുവന്‍ ജീവിപ്പതിലും
ശ്രേഷ്ഠമായ് പോറ്റുന്നെന്നെ (2)
ലോകം നല്‍കാത്ത ശാശ്വത ശാന്തി
വിശ്വാസ പാതയില്‍ ഉണ്ടെനിക്ക് (2)
ഞാന്‍ ജീവിച്ചാലും മരിച്ചാലും
യേശു മതിയെനിക്ക് (2)
1
വിശ്വാസത്തിന്‍ പരിശോധനയില്‍
വിശ്വാസം പോകാതെ ഇന്നോളവും
ഈ ദിവ്യ പാതയില്‍ അതിശയമായ്
വഴി നടത്തീടുന്നെന്നെ (2) (ലോകം..)
2
അവിശ്വാസം ഏറിടും തലമുറയില്‍
വിശ്വാസ മഹാത്മ്യം കാത്തിടുവാന്‍
വിശ്വാസ വീരനായ് അടരാടും ഞാന്‍
ജയമെനിക്കവകാശമേ (2) (ലോകം..)
3
സ്വര്‍ഗീയ സുന്ദര സീയോനെന്‍റെ
നിത്യ സഭാഗ്യമാം വിണ്‍പുരമേ
വിശ്വാസ സേവനം തികഞ്ഞിടുമ്പോള്‍
സാനന്ദം ചേര്‍ന്നിടും ഞാന്‍ (2) (ലോകം..)