We are doing a site revamp. Sorry for the inconvenience.
എന്‍റേതെല്ലാം ദൈവമേ
അങ്ങേ ദാനം മാത്രമേ
എന്‍റേതായിട്ടൊന്നുമേ
ചൊല്‍വാനില്ലെന്‍ താതനേ (എന്‍റേതെല്ലാം..)
1
ജന്മവും എന്‍ ആയുസ്സും
അനുഭവിക്കും നന്മയും
നിന്‍റെ എല്ലാ നടത്തിപ്പും
വന്‍ കൃപയല്ലോ
നന്ദി ദൈവമേ
സ്തോത്രമേശുവേ
ഇന്നുമെന്നേക്കും (എന്‍റേതെല്ലാം..)
2
നേരിടുന്ന ദുരിതവും
ഖേദവും നീ അറിയുന്നു
സര്‍വ്വമെന്‍റെ നന്മകള്‍ക്കായ്
കരുതിടുന്നതിനാല്‍
നന്ദി ദൈവമേ
സ്തോത്രമേശുവേ
ഇന്നുമെന്നേക്കും (എന്‍റേതെല്ലാം..)
3
നിന്നിലുള്ള വിശ്വാസവും
ശരണവും പ്രത്യാശയും
മാത്രമേയെന്‍ സമ്പത്തെന്നു
ഞാനറിയുന്നു
നന്ദി ദൈവമേ
സ്തോത്രമേശുവേ
ഇന്നുമെന്നേക്കും (എന്‍റേതെല്ലാം..)