We are doing a site revamp. Sorry for the inconvenience.
എന്തൊരു സ്നേഹം എന്തൊരു സ്നേഹം
എന്‍ താതനെന്നില്‍ കൃപ ചൊരിഞ്ഞു
എന്തു മനോഹരം എന്തു മനോഹരം
എന്‍ പേര്‍ക്കായ് തന്‍ മകനെ വെടിഞ്ഞു
ഹാ എത്ര ഭാഗ്യം ഹാ എത്ര മോദം
എന്‍ പാപമെല്ലാം പരിഹരിച്ചു
എന്തൊരു സ്നേഹം എന്തു മനോഹരം
എന്‍ താതനെന്നില്‍ കൃപ ചൊരിഞ്ഞു
1
ഗോല്‍ഗോഥായില്‍ കാല്‍വരി കുരിശില്‍
കാല്‍ കരങ്ങള്‍ രണ്ടും ആണികളാല്‍
തറയ്ക്കപ്പെട്ടൊരു ദൈവകുമാരന്‍
പറയ്ക്കപ്പെടുംവണ്ണം തൂങ്ങുന്നിതാ (ഹാ എത്ര ഭാഗ്യം..)
2
അലയുന്ന ജനത്തെ അരികോടു ചേര്‍പ്പാന്‍
ഉലകിതില്‍ മനുഷ്യനായ് ഉടലെടുത്തു
പലവിധമാം വന്‍ വ്യഥകള്‍ സഹിച്ച്
അലറുന്നു യേശു മരക്കുരിശില്‍ (ഹാ എത്ര ഭാഗ്യം..)
3
അനുഗ്രഹമാരി അനവധി ചൊരിഞ്ഞു
അകതാരിലനുദിനം അവനിരിപ്പൂ
അവനിയിതിലെന്‍ ഉയിര്‍ പോവോളം
അനുഗമിക്കും എന്‍ യേശുവിനെ (ഹാ എത്ര ഭാഗ്യം..)