We are doing a site revamp. Sorry for the inconvenience.
എന്‍ ദൈവത്താല്‍ കഴിയാത്തത്.. ഏതുമില്ലാതന്‍ നാമത്താല്‍ സാധ്യമേ.. എല്ലാമെല്ലാം (2)
വല്ലഭന്‍ ചൊല്ലില്‍ എല്ലാമാകും
ഇല്ലാ വേറില്ലാ നാമം
വന്മതില്‍ പോലുള്ള ദുഃഖവും
വന്‍കരത്താല്‍ നീങ്ങിടും
നേരിന്‍റെ വഴിയില്‍ നടന്നാല്‍
നന്മകള്‍ ദിനവും നല്‍കുമേ
വിശ്വസ്തന്‍ ഓ നീതിമാന്‍
സര്‍വ്വത്തിന്‍ നായകന്‍ ഓ..
1
എന്‍ യേശുവിന്‍ നാമത്താല്‍.. മാറാത്തതായ്
വന്‍ രോഗങ്ങള്‍ ഏത് ഉണ്ട്.. ഇല്ലായില്ലാ (2)
വചനം നല്‍കിടും വിടുതല്‍
യാചന കേള്‍ക്കുന്നതാല്‍
വിജനമാം മരുഭൂമിയാത്രയില്‍
അജയ്യനായ് കൂടെ വരും
വീഴാതെ താങ്ങിടും കരത്താല്‍
താഴാതെ ഉയര്‍ത്തിടും കരുത്താല്‍
വിശ്വസ്തന്‍ ഓ നീതിമാന്‍
സൈന്യത്തിന്‍ നായകന്‍ ഓ.. (എന്‍ ദൈവത്താല്‍..)