ഭൂവാസികളേ യഹോവയ്ക്കാര്‍പ്പിടുവിന്‍

ഭൂവാസികളേ യഹോവയ്ക്കാര്‍പ്പിടുവിന്‍ (2)സന്തോഷത്തോടെ സ്തുതി പാടുവിന്‍

സംഗീതത്തോടെ വന്നു കൂടുവിന്‍ (2)

അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്

അവന്‍ വല്ലഭനല്ലോ സ്തുതി എന്നുമുള്ളത് (2)

                            1

യഹോവ തന്നെ വിശ്വസ്തനെന്നറിവിന്‍

അവന്‍ നമ്മെ വിടുവിച്ചല്ലോ (2)

അവന്‍ നല്ല ഇടയന്‍ തന്‍റെ ആടുകള്‍ നാം

അവനെ സ്തുതിച്ചിടുവിന്‍ (2) (അവന്‍..)

                            2

യഹോവ തന്നെ ദൈവമെന്നറിവിന്‍

അവന്‍ നമ്മെ മെനഞ്ഞുവല്ലോ (2)

അവന്‍ നമുക്കുള്ളവന്‍ നാം അവനുള്ളവര്‍

അവനെ സ്തുതിച്ചിടുവിന്‍ (2) (അവന്‍...)