അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കും

അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കുംഭൃത്യരെത്ര സൌഭാഗ്യ ശാലികള്‍

മൃത്യു ഭയം മുറ്റും അകന്നു പാടും

അത്യുച്ചത്തില്‍ സ്വര്‍ഗീയ സംഗീതം

ഇത്ര ഭാഗ്യം വേറില്ല ചൊല്ലുവാന്‍

ഇദ്ധരയില്‍ നിശ്ചയമായി (2)

                          1

സര്‍വ്വ ശക്തന്‍ തന്‍ ചിറകിന്നു കീഴില്‍

നിര്‍ഭയമായ് സന്തതം വാഴും ഞാന്‍

ഘോര തര മാരിയോ കൊടുംകാറ്റോ

കൂരിരുളോ പേടിപ്പാനില്ലൊന്നും (ഇത്ര ഭാഗ്യം..)

                          2

ദൈവമെന്‍റെ സങ്കേതവും കോട്ടയും

ദിവ്യ സമാധാനവും രക്ഷയും

ആപത്തിലും രോഗ ദു:ഖങ്ങളിലും

ആശ്വാസവും സന്തോഷ ഗീതവും (ഇത്ര ഭാഗ്യം..)