We are doing a site revamp. Sorry for the inconvenience.
ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ
ക്ഷാമം ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ (2)
സ്വര്‍ഗ്ഗ മണവാളന്‍റെ വേളിക്കായ്
മദ്ധ്യാകാശമൊരുങ്ങുകയായ് (2)
കാണുമോ നീ കര്‍ത്തന്‍ വരവില്‍
കേള്‍ക്കുമോ കാഹള ശബ്ദത്തെ (2) (ആകാശ..)
1
പ്രിയാ നിന്‍ വരവേറ്റം ആസന്നമേ
പ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമേ (2)
മുന്‍പന്മാരായ പിന്‍പന്മാര്‍
പിന്‍പന്മാരായ മുന്‍പന്മാര്‍ (2)
ഏവരും കാണുമതില്‍ നാം
കര്‍ത്താവിന്‍ കൊയ്ത്തു ദിനത്തില്‍ (2) (ആകാശ..)
2
പാഴാക്കിക്കളയരുതേ
നിന്‍ ഓട്ടങ്ങള്‍ അദ്ധ്വാനമെല്ലാം (2)
ലോക ഇമ്പങ്ങള്‍ വെടിയാം
കര്‍ത്താവിനായ് ഒരുങ്ങിടാം (2)
ഉണരാം എണ്ണ നിറക്കാം
നാഥന്‍റെ വരവിന്‍ സമയം (2) (ആകാശ..)