We are doing a site revamp. Sorry for the inconvenience.
എന്നേശുവേ എന്‍ നാഥനേ
നിന്നില്‍ ഞാന്‍ ചാരും എന്‍ പ്രിയനേ (2)
ആയിരമായിരം ഗീതികളാലെ
നിന്നപദാനങ്ങള്‍ പാടുമേ ഞാന്‍ (2) (എന്നേശുവേ..)
1
ചേറ്റില്‍ നിന്നെന്നെ നീ കോരിയെടുത്തതാല്‍
നന്ദിയാലെന്നുള്ളം തിങ്ങിടുന്നേ (2)
എന്തു ഞാന്‍ നല്‍കിടും എത്ര ഞാന്‍ നല്‍കിടും
പകരം നല്‍കീടുവാന്‍ സ്തുതികള്‍ മാത്രം (2) (എന്നേശുവേ..)
2
നിന്‍ തിരുവചനം തേനിലുമധികം
നാവിനു മധുരം, പ്രിയതരമേ (2)
എന്നെന്നും ധ്യാനിപ്പാന്‍ അന്നന്ന് നല്‍കിടും
സ്വര്‍ഗ്ഗീയഭോജ്യമാം മന്നയതേ (2) (എന്നേശുവേ..)
3
രാജാധി രാജനായ് വാനവിതാനത്തില്‍
വാസമൊരുക്കിടാന്‍ വന്നിടും നാള്‍ (2)
ഏഴയാമെന്നെയും മാര്‍വ്വോടണച്ച് നീ
കാത്തു സൂക്ഷിക്കുകെന്‍ തമ്പുരാനേ (2) (എന്നേശുവേ..)