യേശുവേ രക്ഷാദായകാ  നിന്‍റെ സന്നിധേ വരുന്നു

യേശുവേ രക്ഷാദായകാ നിന്‍റെ സന്നിധേ വരുന്നു

എന്‍റെ പാപഭാരവുമായ്‌

വല്ലഭാ ഏകൂ രക്ഷയെ (2)

                1

ഉന്നതി വെടിഞ്ഞവനേ

മന്നില്‍ താണു വന്നവനേ (2)

എനിക്കായിട്ടല്ലയോ 

ക്രൂശിങ്കല്‍ ജീവനെ തന്നത് (യേശുവേ..)

                2

പാപം ചെയ്തിടാത്തവനേ

പരിക്ഷീണനായവനേ (2)

എനിക്കായിട്ടല്ലയോ 

ക്രൂശിങ്കല്‍ ദാഹിച്ചു കേണത് (യേശുവേ..)

                3

ശാപരോഗമേറ്റവനേ

പാപമായിത്തീര്‍ന്നവനേ (2)

എനിക്കായിട്ടല്ലയോ

ക്രൂശിങ്കല്‍ പാടുകള്‍ ഏറ്റത് (യേശുവേ..)

                4

എന്‍റെ രോഗം നീ വഹിച്ചു

എന്‍റെ ശാപം നീക്കി മുറ്റും (2)

നിനക്കായിട്ടെന്നെന്നും

ഞാനിനി ജീവിക്കും നിശ്ചയം (യേശുവേ..)

                5

സ്വീകരിക്കയെന്നെയിന്നു;

ആത്മദേഹി ദേഹത്തെയും (2)

തരുന്നു നിന്‍ കൈകളില്‍

തീര്‍ക്ക എന്നെ നിന്‍റെ ഹിതം പോല്‍ (യേശുവേ..)