അലകടലും കുളിരലയും മലര്‍നിരയും

അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്ത്തുന്നു (2)കുളിര്‍ ചന്ദ്രികയും താരാപഥവും (2) 

നാഥന്റെ നന്മകള്‍ വാഴ്ത്തുന്നു (2) (അലകടലും )

                                                1

അനന്ത നീലാകാശ വിതാനം കന്യാ തനയാ നിന്‍ കരവിരുതല്ലേ (2)

അനന്യ സുന്ദരമീ മഹീതലം അത്യന്നതാ നിന്‍ വരദാനം അല്ലേ...അല്ലേ (അലകടലും )

                                                2

ഈ ലോക മോഹത്തിന്‍ മായാ വലയം നശ്വരമാം മരീചികയല്ലേ (2)

മൃതമാമെന്നാത്മാവിന്നുയിരേകും ആമോക്ഷ ഭാഗ്യം അനശ്വരമല്ലേ...അല്ലേ (അലകടലും )