We are doing a site revamp. Sorry for the inconvenience.
തുള്ളി തുള്ളി താരകങ്ങള്‍
തുള്ളി തുള്ളി താളത്തില്‍
തുള്ളി തുള്ളി അംബരത്തില്‍
തുള്ളി തുള്ളി ശോഭിതമായ് (തുള്ളി..)
തുള്ളി തുള്ളി താരകങ്ങള്‍ അണിനിരന്നകലെ
തിരുസുതനു കാണ്മാന്‍ -ഭൂവില്‍
നിറ മിഴികള്‍ ചിമ്മി മേലെ
നവരത്നങ്ങള്‍ വിതറിയപോല്‍
നഭസ്സതില്‍ വിളങ്ങി വന്ദ്യാല്‍ (2)
1
വെള്ളിമേഘ യവനിക ഇരുനിരയായ് നീങ്ങി മാഞ്ഞു
വെള്ളിവിളക്കുകള്‍ നീലിമയില്‍ ദീപനാളം നിരത്തി (2)
പുല്‍മഞ്ചലതിലുണര്‍ന്നു കിടന്നു ദൈവതനുജനിതെല്ലാം കണ്ടു
എത്തിപ്പിടിക്കാന്‍ നീട്ടി കരങ്ങള്‍ വീണ്ടും വീണ്ടും താരത്തെ നേടാന്‍
തുള്ളി തുള്ളി താരകങ്ങള്‍ ആ.. ആ.. ആ..
2
മന്നിന്‍ പതിയാം മന്നവനെ മാനവലോകം വണങ്ങി
ഗോക്കള്‍ ഗോശാലയില്‍ ചെമ്മേ ശിരസ്സുകളാട്ടി വണങ്ങി (2)
സ്നേഹപരാഗം ജനത്തില്‍ വിതറും മേരിസുതനഹ തൃക്കണ്‍ പാര്‍ത്തു
മന്ദസ്മിതത്താല്‍ മന്ദം തഴുകി അനുഗ്രഹം ചൊരിഞ്ഞനവധി
തുള്ളി തുള്ളി താരകങ്ങള്‍ അണിനിരന്നകലെ
തിരുസുതനു കാണ്മാന്‍ -ഭൂവില്‍
നിറ മിഴികള്‍ ചിമ്മി മേലെ
നവരത്നങ്ങള്‍ വിതറിയപോല്‍
നഭസ്സതില്‍ വിളങ്ങി വന്ദ്യാല്‍
തുള്ളി തുള്ളി താരകങ്ങള്‍
തുള്ളി തുള്ളി താളത്തില്‍
തുള്ളി തുള്ളി അംബരത്തില്‍
തുള്ളി തുള്ളി ശോഭിതമായ് (തുള്ളി..)
Lyrics & Music: എബ്രഹാം പടിഞ്ഞാറേകാലയ്ക്കല്‍