We are doing a site revamp. Sorry for the inconvenience.
പാപത്താല്‍ അലയുന്നോ? രോഗത്താല്‍ വലയുന്നോ?
ഓടിവാ സ്നേഹിതാ യേശു നിന്നെ വിളിക്കുന്നു (2)
പാപങ്ങള്‍ ഏറ്റു പറഞ്ഞീടുമ്പോള്‍
ക്ഷമ ലഭിച്ചു കഴിഞ്ഞീടുമ്പോള്‍
എത്ര സന്തോഷം.. എത്ര സ്വാതന്ത്ര്യം..
എത്ര സമാധാനം ഉള്ളത്തില്‍ (2)
1
സ്നേഹിതര്‍ വെറുത്തുവോ?
ഉറ്റവര്‍ കൈവിട്ടുവോ?
എന്നെന്നും സ്നേഹിപ്പാന്‍
യേശു നിന്നെ വിളിക്കുന്നു..(2) (പാപങ്ങള്‍ ..)
2
ആശകള്‍ നശിച്ചുവോ?
സ്വപ്നങ്ങള്‍ പൊലിഞ്ഞുവോ?
അനുഗ്രഹം ചൊരിഞ്ഞിടാന്‍
യേശു നിന്നെ വിളിക്കുന്നു (2) (പാപങ്ങള്‍ ..)
3
ആത്മാവിന്‍ രക്ഷയ്ക്കായ്
കര്‍മ്മങ്ങള്‍ ചെയ്യേണ്ട
സൌജന്യ രക്ഷയ്ക്കായി
യേശു നിന്നെ വിളിക്കുന്നു (2) (പാപങ്ങള്‍ ..)
Lyrics: ലിസിക്കുട്ടി രാജീവ്
Album: കൃപമേല്‍ കൃപ Vol. 4