We are doing a site revamp. Sorry for the inconvenience.
രഹസ്യം രഹസ്യം ഉടയോനരുളി
രഹസ്യം എനിക്കും എന്‍ വീട്ടുകാര്‍ക്കും
സ്വര്‍ഗ്ഗാധി നാഥാ മഹത്വമണാളാ
സ്തോത്രം തിരുനാമത്തിനു നിത്യം
1
ഹാബേലാരെ തിരുബലിയാലെ
രൂപീകരിച്ചോ ആയതിവന്‍ താന്‍
ആചാര്യനായ മല്‍ക്കീസാദേക്ക്
പൂജിച്ചു വന്ന യാഗമിവന്‍ താന്‍ (സ്വര്‍ഗ്ഗാധി..)
2
തരുവില്‍ പിറന്ന കുഞ്ഞാടു മൂലം
ഇസ്സഹാക്കിനെയും വീണ്ടോനിവന്‍ താന്‍
മെസ്രോണ്‍ കടിഞ്ഞൂല്‍ വടിച്ചി-സ്രയേല്‍
ജനത്തെ രുധിരാല്‍ വീണ്ടോനിവന്‍ താന്‍ (സ്വര്‍ഗ്ഗാധി..)
3
ദേവാലയത്തില്‍ മഹിമ നിറഞ്ഞു
ആമോസു തനയന്‍ കണ്ടോനിവന്‍ താന്‍
ഏശായ നബിക്ക് ദൂതന്‍ കൊടുത്ത
പാവനമാം തീക്കനലുമിവന്‍ താന്‍ (സ്വര്‍ഗ്ഗാധി..)
4
ഹസ്ക്കീയെലാരെ നരരൂപിയായി
തേരില്‍ കണ്ടോ ആയതിവന്‍ താന്‍
നിബിയാര്‍ നിവാഹം തന്നാകമാനം
മുന്നറിയിച്ച ദൈവമിവന്‍ താന്‍ (സ്വര്‍ഗ്ഗാധി..)
5
ഏദനിലാദം രുചി നോക്കാത്ത
ജീവതരുവിന്‍ ഫലവുമിവന്‍ താന്‍
മരുഭൂമി തന്നില്‍ ഇസ്രേല്യര്‍ക്ക്
കൊടുത്തൊരു ഗഗന മന്നായിതു താന്‍ (സ്വര്‍ഗ്ഗാധി..)
6
ജ്ഞാനം പണിത ഗേഹത്തിലുള്ളോര്‍
തിന്നുകുടിക്കുന്നാ-ഹാരമിതുതാന്‍
വാങ്ങി ഭുജിപ്പിന്‍ കുടിപ്പീനെന്നു
ഈശായ ചോന്ന ഭക്ഷ്യമിതുതാന്‍ (സ്വര്‍ഗ്ഗാധി..)
7
മാളികയില്‍ വെച്ചേശു മശിഹാ
വാഴ്ത്തിക്കൊടുത്ത ഭോജനമിതുതാന്‍
സ്തുതി താതനും തന്‍ ജനകനും
സ്തുതി റൂഹായ്ക്കും എന്നേക്കുമാമേന്‍ (സ്വര്‍ഗ്ഗാധി..)
From: Holy Thursday Songs