എന്‍ യേശുവിന്‍ സന്നിധിയില്‍  എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍

എന്‍ യേശുവിന്‍ സന്നിധിയില്‍ എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍ (2)

തന്‍റെ മാധുര്യമേറിടും നാമമതില്‍

സ്തുതിഗീതങ്ങള്‍ പാടിടും ഞാന്‍ (2) (എന്‍..)

                    1

കണ്ണുനീരവന്‍ തുടച്ചിടുമേ

കരുണയിന്‍ കരം നീട്ടിടുമേ (2)

എന്‍റെ കാല്‍വരി നായകന്‍ യേശു മതി

നിന്‍റെ പാപങ്ങള്‍ അകറ്റിടുവാന്‍ (2) (എന്‍..)

                    2

പരമന്‍ വിളി കേട്ടിടുമ്പോള്‍

പരമാനന്ദം ലഭിച്ചിടുമേ (2)

എന്‍റെ അകൃത്യങ്ങളൊക്കെയും

അവന്‍ കൃപയാല്‍ അതിവേഗമകന്നിടുമേ (2) (എന്‍..)