നിന്‍ ജനം നിന്നില്‍ ആനന്ദിക്കുവാന്‍

നിന്‍ ജനം നിന്നില്‍ ആനന്ദിക്കുവാന്‍

നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണം (2)

നിന്‍റെ പ്രവര്‍ത്തിയെ ജീവിപ്പിക്കണം 

ആണ്ടുകള്‍ കഴിയും മുന്‍പേ (2)

ആനന്ദം ആനന്ദം ക്രിസ്തേശുവില്‍

ആനന്ദം ആനന്ദം ആത്മാവില്‍ (2)

നിന്‍റെ പ്രവര്‍ത്തിയെ ജീവിപ്പിക്കണം 

ആണ്ടുകള്‍ കഴിയും മുന്‍പേ (2)

                        1

സ്വര്‍ഗീയ വിളിക്കു വിളിക്കപ്പെട്ടോര്‍ 

വിശ്വാസത്തിന്‍ നായകനെ നോക്കീടുക (2)

രക്ഷക്കായി കാത്തിടും നാം

വിശ്വാസത്തിനായി ജീവിച്ചിടുക (2) (ആനന്ദം..)

                        2

ഉണര്‍ന്നിടാം വേഗം എഴുന്നേറ്റിടാം

ക്രിസ്തു നമ്മില്‍ എന്നും പ്രകാശിക്കുവാന്‍ (2)

ഉണര്‍ന്നിരിപ്പിന്‍ ശക്തിപ്പെടുവിന്‍

ഉന്നതന്‍ ശക്തിയാല്‍ ജീവിക്കാം (2) (ആനന്ദം..)

                        3

ജയ ജീവിതം നാം നയിച്ചീടുവാന്‍

ജഡിക ക്രിയകളെ ക്രൂശിച്ചിടുക (2)

യേശു നാഥന്‍റെ പാത നോക്കി

ജയത്തോടെ നാം ജീവിച്ചിടുക (2) (ആനന്ദം..)

Thems song of Church of God Convention 2013 - 'nin janam ninnil anandikkuvan nee njangale veendum jeevippikkanam'