We are doing a site revamp. Sorry for the inconvenience.
ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍
വന്നാലും എന്നാളുമെന്‍ യേശു മതി
എന്നെ സഹായിപ്പാന്‍ എന്‍ കൂടെ വസിപ്പാന്‍
എന്നന്തരംഗമേ എന്‍ യേശു മതി
എന്നന്തരംഗമേ എന്‍ യേശു മതി
അകതാരില്‍ ഒരു നുള്ളു സ്നേഹം നല്‍കാന്‍
അകലാതെ എന്നോടു കൂടെ പാര്‍ക്കാന്‍
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
1
ആകുലനേരത്തും ആവശ്യനാളിലും
ആശ്രയിച്ചോരെല്ലാം അകന്നീടുമ്പോള്‍
പതറുകയില്ല ഞാന്‍ തളരുകയില്ല ഞാന്‍
എന്‍ നാഥന്‍ എന്‍ കൂടെ ഉള്ളതിനാല്‍ (2)
തന്‍ സ്നേഹമോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ (2) (ജീവിത..)
2
ശാപത്തിന്‍ മീതെ, രോഗത്തിന്‍ മീതെ,
ശത്രുവിന്‍ സര്‍വ്വബലത്തിന്‍ മീതെ
യേശുവിന്‍ നാമം ഞാന്‍ ആര്‍ത്തു പാടീടുമ്പോള്‍
ജയമെനിക്കുണ്ടെന്നും നിശ്ചയം (2)
തന്‍ കൃപയോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ (2) (ജീവിത..)