We are doing a site revamp. Sorry for the inconvenience.
പല്ലവി
തരിക ദേവാ നിന്നാത്മദാനം -
തരിക ദേവാ നിന്നാത്മദാനം
ചരണങ്ങള്‍
1
തുറന്നു പ്രതിഷ്ഠിക്കുന്നേന്‍ ഹൃദയത്തെ മുഴുവന്‍
നിറയ്ക്ക നാഥാ നിന്നാത്മാവിനാല്‍ - (തരിക..)
2
വിശ്വസിച്ചാശയോടെ യാചിക്കുന്നീയടിയാന്‍
യേശുമൂലം അളവില്ലാതിപ്പോള്‍ - (തരിക..)
3
തീജ്ജ്വാലപോലെന്നുള്ളില്‍ നിന്നാത്മവരം നല്‍ക
കുറവുകളെ കാണിച്ചീടുക - (തരിക..)
4
ലോകാന്ധകാരത്തില്‍ നിന്‍ സത്യവെളിച്ചമായി
പ്രകാശിപ്പാന്‍ ശുദ്ധിചെയ്കയെന്നെ - (തരിക..)
5
ദാഹിച്ചപേക്ഷിക്കുമെനിക്കാത്മജലം നല്‍കി
സ്നേഹമോടെ ജീവിപ്പിക്കുക - (തരിക..)