We are doing a site revamp. Sorry for the inconvenience.
ആദിയും അന്തവുമായൊരെന്‍ കര്‍ത്താ നിന്നെ
ആരാഞ്ഞറിഞ്ഞതെന്താനന്ദമേ
അനുഭവിച്ചറിഞ്ഞതാം അത്ഭുത സ്നേഹത്തെ
അവനിയിലെങ്ങും ഞാന്‍ ഘോഷിക്കട്ടെ (ആദിയും..)
1
ആകാശത്തോളമങ്ങെത്തുന്ന നിന്‍ ദയ
ആവോളമെന്നില്‍ ചൊരിഞ്ഞല്ലോ നീ
അതിരുകളില്ലാത്ത ആര്‍ദ്രതയാലെന്‍
അതിവ്യഥയാകെ അകറ്റിയോന്‍ നീ (ആദിയും..)
2
ആര്‍ത്തിയാലാര്‍ജിക്കും അര്‍ത്ഥങ്ങളൊക്കെയും
ആവിപോല്‍ മായുമെന്നോതിയോനേ
ആത്മാവേ നെടുവാനുള്ളാവേശം എന്നുള്ളില്‍
അകമഴിഞ്ഞേകണേ എന്‍ കര്‍ത്താവേ (ആദിയും..)
3
അന്ധത കണ്‍കളെ മൂടുമ്പോഴൊക്കെയും
ആത്മവെളിച്ചം പകരണമേ
ആകാശത്തേരില്‍ വന്നെത്തുന്ന നാള്‍ വരെ
അലിവോടെ എന്നെയും നിര്‍ത്തേണമേ (ആദിയും..)