പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍മറിയത്തിന്‍ പൊന്‍ മകനാ‍യി

പണ്ടൊരു നാള്‍ ദൈവസുതന്‍

പിറന്നതിന്‍ ഓര്‍മ്മ ദിനം (2)

പോരു മണ്ണിലെ ഇടയന്മാരെ

പാടൂ വിണ്ണിലെ മാലാഖകളേ (2)

പാടൂ തംബുരുവും 

കിന്നരവും താളവുമായ് (പുല്‍ക്കുടിലില്‍...)

                1

മെല്‍ഷ്യരും കാസ്പരും

ബെത്തസറും വാഴ്ത്തും

രക്ഷകരില്‍ രക്ഷകനാം 

മിശിഹാ പിറന്ന ദിനം (പോരൂ മണ്ണിലെ..) 

                2

ഭൂമിയില്‍ ദൈവമക്കള്‍

നേടും സമാധാനം

ഉന്നതിയില്‍ അത്യുന്നതിയില്‍

ദൈവത്തിനു മഹത്വം (2) (പോരൂ മണ്ണിലെ..)