യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാം

യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാംതന്‍റെ പ്രിയജനമേ ഉണര്‍ന്നീടുക

തന്‍റെ വേലയെ തികച്ചു നാം ഒരുങ്ങീടുക (2)

കാലമേറെ ഇല്ലല്ലോ കാഹളം നാം കേട്ടീടാന്‍ (2)

കാന്തന്‍ വരാറായ്‌ നാമും പോകാറായ്‌ (2) (യേശുവിന്‍റെ..)

                                1

യേശുവിന്‍റെ നാമത്തില്‍ വിടുതല്‍ നമുക്കുണ്ട്

സാത്താനോടെതിര്‍ത്തീടാം ദൈവജനമേ

ഇനി തോല്‍വിയില്ല ജയം നമുക്കവകാശമേ (2) (കാലമേറെ..)

                                2

ആത്മബലത്താലെ നാം കോട്ടയെ തകര്‍ത്തീടാം

രോഗം ദുഃഖം മാറീടും യേശു നാമത്തില്‍

ഇനി ഭീതിയില്ല ജയം നമുക്കവകാശമേ (2) (കാലമേറെ..)

                                3

ശാപങ്ങള്‍ തകര്‍ന്നീടും യേശുവിന്‍റെ നാമത്തില്‍

ഭൂതങ്ങള്‍ വിട്ടോടീടും യേശു നാമത്തില്‍ 

ഇനി ശോകമില്ല ജയം നമുക്കവകാശമേ (2) (കാലമേറെ..)