We are doing a site revamp. Sorry for the inconvenience.
പല്ലവി
സ്തോത്രം ശ്രീമനുവേലനേ!
മമ ജീവനേ-മഹേശനെ!
1
പാര്‍ത്തലത്തില്‍-പരിശ്രയമായ്
പാരില്‍ വന്ന നാഥനേ!
മമ ജീവനേ-മഹേശനെ-സ്തോത്രം
2
ആദിപിതാ-വോതിയതാ-
മാദിവേദ നാദമേ-മമ-സ്തോത്രം
3
മാനവ സ-മ്മാനിതനേ
മാനനീയരൂപനേ-മമ-സ്തോത്രം
4
സാദരമാ-ദൂതഗണം
ഗീതം പാടി വാഴ്ത്തീടും-മമ-സ്തോത്രം
5
ജീവകൃപാ-ജലം ചൊരിയും
ജീവസാരമേഘമേ-മമ-സ്തോത്രം
6
സ്വന്തരക്തം-ചിന്തിയെന്നെ
ഹന്തവീണ്ടെടുത്തതാല്‍-മമ-സ്തോത്രം
7
മര്‍ത്യജനാ-ഭൃത്യനു നിന്‍
നിത്യജീവനേകിയ-മമ-സ്തോത്രം
8
രാജസുതാ-പൂജിതനേ!
രാജരാജനേശുവേ-മമ-സ്തോത്രം
9
താവകമാം-നാമമഹോ
ഭാവനീയമാം സദാ-മമ-സ്തോത്രം