ഒലിവീന്തല്‍ തലകളെടുത്തൂശാന്നാ

ഒലിവീന്തല്‍ തലകളെടുത്തൂശാന്നാ

ശിശു-ബാലന്മാര്‍ പാടിക്കീര്‍ത്തിച്ചോന്‍

ദേവാ ദയ ചെയ്തീടണമേ

                            1

ക്-രൂബ ഗണം ഭ്രമമൊടു പേറീടുമ്പോള്‍

ഗര്‍ദ്ദഭമേറീ-ട്ടെരുശലേമാര്‍ന്നോന്‍ (ദേവാ..)

                            2

യെരുശലേം പുരി പൂകീടുന്നേരം

മധുരാരവം ശിശുഗണമര്‍പ്പിച്ചോന്‍ (ദേവാ..)

                            3

ഗിരി സൈത്തില്‍ നിന്നെരുശലേമോളം

ശിശു ബാലന്മാരോശന്നാ പാടിയ (ദേവാ..)

                            4

വിനയത്താല്‍ രക്ഷയെ നല്‍കിയ സൂനോ

യുവശിശു വൃദ്ധന്മാര്‍ സ്തുതി ചെയ്-വോനേ (ദേവാ..)