We are doing a site revamp. Sorry for the inconvenience.
പാടാം ഒന്നായി ചേര്‍ന്നു പാടാം
ഘോഷിക്കാം ഒന്നായി ഘോഷിക്കാം (2)
ജീവനാഥനാം യേശുവിനെ ധരയിലെങ്ങും
ഹല്ലേലൂയാ എന്നും പാടാം
അവന്‍ നാമത്തെ ഘോഷിച്ചീടാം (2)
വാഴ്ത്തിടാം വണങ്ങിടാം
തന്‍ പാദത്തില്‍ എന്നുമെന്നും (2)
1
ജീവവചനമാം യേശു
ജീവവെളിച്ചമായ് ഭൂവില്‍ വന്നു (2)
നിത്യജീവന്‍ പകര്‍ന്നു നമ്മില്‍
ജീവിക്കുന്നു അത്യുന്നതനായ് (2) (ഹല്ലേലൂയാ..)
2
സ്നേഹനാഥനാം യേശു
ഹീനനരനായ് ഭൂവില്‍ വന്നു (2)
നിത്യരക്ഷ പകര്‍ന്നു നമ്മില്‍
ജീവിക്കുന്നു അത്യുന്നതനായ് (2) (പാടാം..)