പാടി വാഴ്ത്തിടുന്നു ഞാന്‍ എന്നേശു നായകനെ

പാടി വാഴ്ത്തിടുന്നു ഞാന്‍ എന്നേശു നായകനെസ്തോത്രഗാനമേകിടും എന്നാത്മദായകന്

ഇനി എന്നെന്നും നിന്നരികില്‍ ഞാന്‍

ആരാധനാ ഗീതം പാടീടും (2)

ഒരു മനമായ്‌ ഒരു സ്വരമായ്‌

സ്തോത്രഗാനമേകിടുന്നു (2) (പാടി..)

                1

കാത്തു നിന്നീടും സ്നേഹം

തന്‍ മാറില്‍ ചേര്‍ക്കും സ്നേഹം

ഇന്നോര്‍ത്തു പാടി സ്തുതിക്കാം

എന്നാത്മ നാഥനെ വാഴ്ത്താം

ആനന്ദമായ് അണി ചേരാം

യേശു നാധനായ്‌ ജീവിച്ചിടാം (2) (ഒരു മനമായ്‌..)

                2

ജീവദായകനീശോ 

എന്നരികില്‍ അണയും നേരം

എന്നാത്മ ദുഃഖങ്ങളെല്ലാം

ഞാനവന്‍റെ മുമ്പില്‍ നല്‍കും

സ്നേഹിതനായ്‌ കൈ പിടിക്കും

സ്നേഹമോടവന്‍ താലോലിക്കും (2) (ഒരു മനമായ്‌..)