We are doing a site revamp. Sorry for the inconvenience.
വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ!വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു നാമത്തിന്നാദരവായ് 1ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കു വന്നു ചേരുവതിനായ്തന്ന നിന്നുന്നതമാം കൃപയ്ക്കഭി-വന്ദനം ചെയ്തിടുന്നേ (വന്ദനം..) 2നിന്‍രുധിരമതിനാല്‍ പ്രതിഷ്ഠിച്ച-ജീവപുതുവഴിയായ് നിന്നടിയാര്‍ക്കു-പിതാവിന്‍ സന്നിധൌ-വന്നിടാമേ സതതം (വന്ദനം..) 3ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കള്‍ക്കരുളാന്‍പാത്രതയേതുമില്ല നിന്റെ കൃപയെത്ര വിചിത്രമഹോ (വന്ദനം..) 4വാനദൂതഗണങ്ങള്‍ മനോഹര ഗാനങ്ങളാല്‍ സതതം ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്കു (വന്ദനം..) 5മന്നരില്‍ മന്നവന്‍ നീ മനുകുലത്തിന്നു രക്ഷാകാരന്‍ നീ മിന്നും പ്രഭാവമുള്ളോന്‍ പിതാവിനു സന്നിഭന്‍ നീയല്ലയോ (വന്ദനം..) 6നീയൊഴികെ ഞങ്ങള്‍ക്കു സുരലോകെയാരുള്ളു ജീവനാഥാ നീയൊഴികെയിഹത്തില്‍ മറ്റാരുമില്ലാഗ്രഹിപ്പാന്‍ പരനേ (വന്ദനം..)