ക്രിസ്തുവിന്‍ സേന വീരരേ  ഉയര്‍ത്തീടുവിന്‍ കൊടിയെ

ക്രിസ്തുവിന്‍ സേന വീരരേ, ഉയര്‍ത്തീടുവിന്‍ കൊടിയെ (2)

ധീരമായ്‌ പോരാടിടാം കര്‍ത്തന്‍ വേല ചെയ്തിടാം

ജയ ഗീതം പാടി ഘോഷിക്കാം (2)

പോക നാം പോക നാം 

ക്രിസ്തുവിന്‍റെ പിന്‍പേ പോക നാം (2)

                    1

നീതിമാര്‍ഗ്ഗമോതി തന്നിടും 

സത്യ പാത കാട്ടിത്തന്നിടും (2)

ക്രൂശിന്‍റെ സാക്ഷിയായ്‌ ധീര പടയാളിയായ്‌

ക്രിസ്തുവിനായ്‌ യുദ്ധം ചെയ്തിടാം (2) (പോക..)

                    2

കണ്ണുനീര്‍ തുടച്ചു നീക്കിടും 

ആശ്രിതര്‍ക്കാലംബമേകിടും (2)

ജീവനെ വെടിഞ്ഞു ലോകയിമ്പം വെറുത്തു

ക്രിസ്തുവിനായ്‌ പോര്‍ ചെയ്തിടാം (2) (പോക..)

                    3

പാപികള്‍ക്കു രക്ഷയേകിടും 

രോഗികള്‍ക്കു സൌഖ്യമേകിടും (2)

പാപത്തെ വെറുത്തു തന്‍ ഹിതം നാം ചെയ്തു

രക്ഷകന്‍റെ പിന്‍പേ പോയിടാം (2) (പോക..)