ഇനിമേല്‍ എനിക്കില്ലോര്‍ ഭയം

ഇനിമേല്‍ എനിക്കില്ലോര്‍ ഭയം

വിശ്വാസക്കപ്പലില്‍ കാറ്റുകള്‍ അടിച്ചാല്‍

തിരകള്‍ മേല്‍ അലഞ്ഞാല്‍

നാശത്തിന്‍ പാറമേല്‍ തട്ടിയിട്ടുടയാ -

തേശു എന്‍ പ്രിയനേ കാണുമേ ഞാന്‍

കാണുമേ ഞാന്‍ കാണുമേ ഞാന്‍ (2)

സ്വര്‍ഗ്ഗ സിയോന്‍ പുരിയവിടെയെത്തീ -

ട്ടേശുവെന്‍ പ്രിയനേ കാണുമേ ഞാന്‍

                1

ഉണ്ടൊരു തിരശീലയെന്‍റെ മുന്‍പില്‍

അതിവിശുദ്ധ സ്ഥലമവിടെയത്രേ

എനിക്ക് വേണ്ടി വന്നു മരിച്ചു പ്രിയന്‍

എനിക്കൊരു പാര്‍പ്പിടമൊരുക്കുവാന്‍ പോയ്

ഹാലേലുയ്യ ഹാലേലുയ്യ (2)

എനിക്ക് വേണ്ടി മരിച്ച പ്രിയന്‍

എനിക്കൊരു പാര്‍പ്പിടമൊരുക്കുവാന്‍ പോയ്

                2

ഞാനിവിടെ അല്പം താമസിക്കു-

ന്നവനു വേണ്ടി പല വേലകള്‍ക്കായ്‌

ദൈവമേ ആയിരം ആയിരങ്ങള്‍

നിന്നെ മറന്നിങ്ങു വസിച്ചിടുന്നെ

ആയിരങ്ങള്‍ പതിനായിരങ്ങള്‍ (2)

നിന്നെ മറന്നിങ്ങു വസിച്ചിടുമ്പോള്‍

ഞാനിവിടെങ്ങനെ വിശ്രമിക്കും

                3

ദൈവമേ തിരുമുഖ ശോഭയെന്‍റെ 

ദേഹ ദേഹി ആത്മ ജീവനായാല്‍

ഭീതിയില്ലെനിക്കൊരു മടിയുമില്ല

പരമ രാജാവിന്‍റെ വേല ചെയ്‌വാന്‍

ഞാനിനി മേല്‍ (2)

യേശു രാജാവിന്‍റെ എഴുന്നള്ളത്തിന്‍

ദൂതുകള്‍ അറിയിച്ചു നടന്നു കൊള്ളും

                4

ശോധന വളരെയുണ്ടെനിക്ക് നാഥാ

പരിശോധന നാള്‍ക്കുനാള്‍ കൂടുന്നപ്പാ

പാര്‍സി ദേശ പ്രഭു തടസ്സം ചെയ്‌വാന്‍

ഒരു നിമിഷം വിടാതണയുന്നിഹെ

പോക സാത്താന്‍ പോക സാത്താന്‍ (2)

ഇരുട്ടിന്‍റെ ദേവന്‍ നീ പോയ്ക്കോള്‍കെന്നീ

സര്‍വ ശക്തന്‍ പൈതല്‍ ഉരച്ചിടുന്നു

                5

അക്കരെ കേറിയ വിശുദ്ധന്മാരായ്‌

കാണുന്നു ഞാനൊരു വലിയ സംഘം

ക്രൂശിന്‍റെ താഴ്‌വരയതില്‍ നടന്നു

മഹാഭാരം പ്രയാസങ്ങള്‍ അവര്‍ സഹിച്ചു

പരിശുദ്ധനേ പരിശുദ്ധനേ (2)

കുരിശിന്‍റെ പാതയിന്‍ അഗതി നിന്നെ

പിന്തുടര്‍ന്നിടുവാന്‍ മടിക്കുന്നില്ല

                6

ലോകം തരും സുഖം എനിക്ക് വേണ്ട

കേമന്മാര്‍ ലിസ്റ്റിലെന്‍ പേരും വേണ്ട

യേശുവിനെ പ്രതി സങ്കടങ്ങള്‍ - ബഹു

നിന്ദകള്‍ സഹിക്കുന്ന ജീവന്‍ മതി

കരുണയുള്ളോന്‍ (2)

അക്കരെ നിന്നെന്നെ വിളിച്ചിടുന്നു

പരമ വിളി ഓര്‍ത്തിട്ടോടുന്നു ഞാന്‍

By: മൂത്താമ്പക്കല്‍ സാധു കൊച്ചുകുഞ്ഞുപദേശി