We are doing a site revamp. Sorry for the inconvenience.
1
മഹത്വരാജന്‍ മരിച്ച
ആശ്ചര്യ ക്രൂശില്‍ നോക്കി ഞാന്‍
ഈ ലോക ലാഭം ഉയര്‍ച്ച
നഷ്ടം നിന്ദ്യം എന്നാക്കി ഞാന്‍
2
പ്രശംസ ഒന്നു മാത്രമേ,
അതേശുവിന്‍റെ മൃത്യു താന്‍,
ചിറ്റിന്‍പ കാര്യം സര്‍വ്വമേ
തന്‍ രക്തത്തിന്നു വിട്ടു ഞാന്‍
3
തന്‍ കാല്‍, കരം, ശിരസ്സിലും
സ്നേഹം, സന്താപം പായുന്നേ,
ഈ രണ്ടും ചേര്‍ന്നതില്ലെങ്ങും
തന്‍ മുള്‍മുടി ശ്രേഷ്ഠം തന്നെ
4
ഭൂലോകം ആകെ നേടി ഞാന്‍
പ്രതിഷ്ഠിച്ചാലും ആ ധനം
പോരാ തന്‍ സ്നേഹത്തിന്നു ഞാന്‍
എന്നെ അശേഷം നല്‍കണം
Malayalam Translation of the song 'When I survey the wondrous Cross' by മോശവല്‍സലം ശാസ്ത്രിയാര്‍