സ്വര്‍ഗ്ഗസ്ഥനാം പിതാവേ

സ്വര്‍ഗ്ഗസ്ഥനാം പിതാവേനിന്‍ നാമം പൂജിതമാകേണമേ 

നിന്‍റെ സാമ്രാജ്യം വരേണമേ ഭൂമിയില്‍

നിന്‍ തിരു മനസ്സരുളേണമേ (സ്വര്‍ഗ്ഗസ്ഥനാം..)

                    1

അന്നന്നു വേണ്ട അപ്പം തന്ന്

ഞങ്ങളെ എന്നെന്നും കാത്തീടണെ (2)

ഞങ്ങള്‍ പൊറുക്കും പോല്‍ ഞങ്ങടെ തെറ്റുകള്‍

ഞങ്ങളോടും പൊറുക്കേണമേ (2)

നീ ഞങ്ങളോടും പൊറുക്കേണമേ  (സ്വര്‍ഗ്ഗസ്ഥനാം..)

                    2

എല്ലാ പരീക്ഷയില്‍ നിന്നും ഞങ്ങളെ

നല്ല വഴിക്കു നടത്തേണമേ (2)

ദുഷ്ടാരൂപിയില്‍ നിന്നും ഞങ്ങളെ 

രക്ഷിച്ചു കൊള്ളേണമേ (2)

നീ രക്ഷിച്ചു കൊള്ളേണമേ (സ്വര്‍ഗ്ഗസ്ഥനാം..)