ആയിരം സൂര്യനെ അണിയുന്ന തേജസ്സില്‍

ആയിരം സൂര്യനെ അണിയുന്ന തേജസ്സില്‍മരണത്തെ വെന്നവന്‍ ഉയരുന്നു സൌമ്യനായ്‌

ഇതു പോലെ ഇല്ല വേറെ 

പ്രിയതരമൊരാത്മരൂപം 

എന്നെന്നും പാടാം ഹോസാനാ (ആയിരം സൂര്യനെ..)

                            1

അഴിയുന്ന കനിയേറെ ഫലമുള്ള ചെടിയാകും

അതു നീളെ വാഴുന്നു പുതുജീവനരുളുന്നു (2)

സഹനമാനന്ദഭരിതമായുള്ള

വിജയമാക്കുന്നു നീ (2)

പ്രിയനായകാ അഭിമാനമായ്‌

പുല്‍കുന്നു ക്രൂശിനെ ഞാന്‍ (ആയിരം സൂര്യനെ..)

                            2

പരലോകനിരയാകെ അണിചേര്‍ന്നു നിറയുന്നു

മണിവീണ മീട്ടുന്നു ഒരുപോലെ പാടുന്നു (2)

നിറയുമാഹ്ലാദ സുരഭിയായുള്ള

സദസ്സിലേക്കിന്നു ഞാന്‍ (2)

പ്രിയനായകാ ഒരു സാധുവായ്‌ 

അണയുന്നു ജീവനിലായ്‌ (ആയിരം സൂര്യനെ..)