We are doing a site revamp. Sorry for the inconvenience.
സ്തോത്രം പാടീടുക
നന്ദി കരേറ്റിടുക
ആപത്തനര്‍ത്ഥങ്ങള്‍
നേരിടും വേളയില്‍
കൈവിടുകില്ല നാഥന്‍ .. (2) നമ്മെ
കൈവിടുകില്ല നാഥന്‍ (സ്തോത്രം..)
1
ഭാരങ്ങള്‍ നേരിടുമ്പോള്‍
സ്നേഹമായ് നമ്മെ വിളിക്കും നാഥന്‍ (2)
ബലമുള്ള ഭുജങ്ങള്‍ കരുതലിന്‍ കരങ്ങള്‍
ചിറകുകള്‍ പോല്‍ വിരിയ്ക്കും .. (2) നമ്മെ
അതിന്‍ നിഴലില്‍ അണയ്ക്കും (സ്തോത്രം..)
2
അഗതികള്‍ക്കാശ്വാസമാകും
അനാഥര്‍ക്കാലംബമാകുമവന്‍ (2)
രോഗിക്കു വിടുതല്‍ കുരുടര്‍ക്ക് കാഴ്ച
മുടന്തര്‍ക്ക് ബലമേകി (2) അവന്‍
ഏവര്‍ക്കും ശാന്തി നല്‍കും (സ്തോത്രം..)
3
എന്‍ കൃപ നിനക്കു മതി
വഴിയും സത്യവും ജീവനുമായ് (2)
മാറായെ മാധുര്യമാക്കിയ നാഥന്‍
നിരന്തരം വഴിനടത്തും.. (2) നിന്‍റെ
ഗമനത്തെ സ്ഥിരമാക്കും (സ്തോത്രം..)