രാവിലെന്നെ രക്ഷിക്ക

            പല്ലവി

രാവിലെന്നെ രക്ഷിക്ക -

കരുണയോടീ

രാവിലെന്നെ രക്ഷിക്ക

        അനുപല്ലവി

രാവിലെന്നെ യേശു-ദേവാ കാത്തു ദുരാ-

ത്മാവിന്‍ വഴികളില്‍ - ഞാന്‍

വീഴാതെ കണ്ടീ - (രാവിലെന്നെ..)

           ചരണങ്ങള്‍

                     1

കൂരിരുളാകും രാജന്‍ - പ്രജകളുമാ-

യാരവാരത്തോടിതാ - വരുന്നു നിദ്രാ-

ഭാരമെന്നില്‍ വീഴു-ന്നേരമഗ്നിത്തൂണി-

ലേറിവന്നു ചുറ്റും - നീ പ്രകാശം തന്നീ - (രാവിലെന്നെ..)

                     2

സോദോമിലുള്ള ജനം വിരഞ്ഞു വന്നു

ലോത്തിന്‍ വീടഴിപ്പാനായ് - വളഞ്ഞ വണ്ണം

ഭൂതങ്ങളൊരുമി - ച്ചാര്‍ത്തിതാ വരുന്നു

നാഥാ കനിഞ്ഞു നിന്‍ ദൂതരെ അയച്ചീ - (രാവിലെന്നെ..)

                     3

രാഗാദികളാകുന്ന-ഫെലിസ്ത്യരെഴു

ന്നാകെ വരുന്നിതാ നിന്‍-നിയമപ്പെട്ടി-

യാകുമെന്നാത്മാമി-താക്രമിക്കാതെക-

ണ്ടേക യൂദകുല-ശേഖരാ സൂക്ഷിച്ചീ - (രാവിലെന്നെ..)

                     4

യേശുദേവാ രാവതും-

പകല്‍ പോലെ -പ്ര-

കാശിക്കുന്നു നിനക്കു - ഇരുളതും പ്ര-

കാശവുമൊരുപോ-ലെ ശരി

കൂരിരു-ളേശുന്നില്ല നിന്നെ-ലേശവുമതാലീ - (രാവിലെന്നെ..)