ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍

ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍സീയോനിന്‍ തീരം തേടി യാത്ര പോകുന്നു

വന്‍ തിര വന്നാലും തോണിയുലഞ്ഞാലും

അമരക്കാരനായ് എന്‍റെ യേശു ഉണ്ടല്ലോ (2)

കൂരിരുള്‍ നിറഞ്ഞാലും തീരമകന്നാലും

കരയണച്ചീടാന്‍ എന്‍റെ യേശു ഉണ്ടല്ലോ (2)

                                1

കടലിലെന്‍റെ തോണിയുമായ് ഞാനലയുമ്പോള്‍

വലയെറിഞ്ഞ് വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍ (2)

ചാരെയണഞ്ഞീടും സാന്ത്വനമേകീടും (2)

വലനിറയാനിടമെനിക്ക് കാട്ടിത്തന്നീടും (2) (ജീവിതമാം..)

                                2

ക്ലേശങ്ങമകളാം തിരകമകളേറ്റു ഞാന്‍ വലയുമ്പോള്‍

രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍ (2)

പിന്‍വിളി കേട്ടിടും അരികിലണഞ്ഞിടും (2)

കാറ്റിനെയും തിരകളെയും ശാന്തമാക്കിടും (ജീവിതമാം..)