കരുണാമയനേ കാവല്‍ വിളക്കേ

കരുണാമയനേ കാവല്‍ വിളക്കേകനിവിന്‍ നാളമേ (2)

അശരണരാകും ഞങ്ങളെയെല്ലാം

അങ്ങില്‍ ചേര്‍ക്കണേ

അഭയം നല്‍കണേ (കരുണ...)

                    1

പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീ

നെഞ്ചിലെ ചെന്നിണം

നീതിമാന്‍ നിനക്കു തന്നതോ

മുള്‍ക്കിരീട ഭാരവും

സ്നേഹലോലമായ് തലോടാം

കാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹ..)

നിത്യനായ ദൈവമേ കാത്തിടേണമേ  ( കരുണാ..)

                    2

മഞ്ഞു കൊണ്ടു മൂടുമെന്‍റെയീ

മണ്‍ കുടീര വാതിലില്‍

നൊമ്പരങ്ങളോടെ വന്നു ഞാന്‍

വന്നു ചേര്‍ന്ന രാത്രിയില്‍

നീയറിഞ്ഞുവോ നാഥാ നീറും

എന്നിലെ മൌനം ( നീയറിഞ്ഞുവൊ..)

ഉള്ളു നൊന്തു പാടുമെന്‍

പ്രാര്‍ഥനാമൃതം  (കരുണാ..)