ദൈവത്തിന്‍റെ പൈതല്‍ ഞാന്‍ സ്വര്‍ഗ്ഗ രാജ്യം എന്‍റെതു

ദൈവത്തിന്‍റെ പൈതല്‍ ഞാന്‍

സ്വര്‍ഗ്ഗ രാജ്യം എന്‍റെതു-പാടും ഞാന്‍

സ്വര്‍ഗ്ഗദൈവ പിതാവിന്നും

രക്ഷകനാം യേശുവിന്നും

ശുദ്ധിവരുത്തീടും പരി-

ശുദ്ധാത്മാവിന്നും സ്തുതിപാടും- (ദൈവ..)

                   1

ദൈവം എന്നെ കാണുന്നു

ഞാന്‍ പാടുമ്പോള്‍ കേള്‍ക്കുന്നു-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)

                   2

ദൈവത്തിന്‍റെ ദൂതന്മാര്‍

എന്നെ കാവല്‍ ചെയ്യുന്നു-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)

                   3

യേശു എന്‍റെ സ്നേഹിതന്‍

കൂടെയുണ്ടെല്ലായ്പോഴും-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)

                   4

ശുദ്ധിയിലെന്നെ കാക്കേണം

ശുദ്ധദൈവ ത്രിയേകാ-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)