വന്ദനം വന്ദനം സത്യ-ദൈവ പിതാവേ നിനക്കു

                            പല്ലവി

വന്ദനം വന്ദനം സത്യ-ദൈവ പിതാവേ നിനക്കു 

നന്ദനനാം യേശുമൂലം-വന്ദനം ഉണ്ടാക ആമേന്‍

                        അനുപല്ലവി

ഇന്നിലം തന്നില്‍ ഉളവാം-എത്രയോ വിപത്തില്‍ നിന്നു

ഇന്നുവരെ ഞങ്ങളെ നീ കാത്തുരക്ഷിച്ചു അതിന്നായ്‌- (വന്ദനം..)

                        ചരണങ്ങള്‍

                                 1

പാര്‍ത്തലെ പാപത്തില്‍ ഉളവാം-എത്രയോ വിപത്തില്‍ നിന്നു

പാരരചരോടമാത്യര്‍-മന്ത്രതന്ത്രികള്‍ പലരും

ചീര്‍ത്ത ബലമുള്ളവര്‍-ധനികരായവരും മറ്റും

ആര്‍ത്തിയോടു ജീവന്‍ വിട്ടു-ഞങ്ങള്‍ ശേഷിച്ചു അതിന്നായ്‌- (വന്ദനം..)

                                 2

ഇക്ഷിതി തന്നില്‍ ഭവിച്ച-ക്ഷാമ രോഗാദികളൊരു

ശിക്ഷയെന്നപോല്‍ പടര്‍ന്നു-രോഷണം കൊള്‍വാരനേകര്‍

ഇത്ര വല്യാപത്തില്‍ നിന്നും-ശത്രുവാം പിശാചില്‍ നിന്നും

ഭദ്രമായി ഞങ്ങളെ നീ കാത്തു രക്ഷിച്ചു അതിന്നായ്‌- (വന്ദനം..)

                                 3

സത്യമാം തിരുവചനം-മൃത്യുവശന്മാര്‍ക്കശനം

പഥ്യമായെല്ലാവരും കൈ-ക്കൊണ്ടു നടന്നീടുവാനും

ഓടിയ കാലം അതിങ്കല്‍-വാടിയ ധരാതലത്തില്‍

മോടിചേര്‍ത്തനുഗ്രഹിച്ച-നിന്‍ കൃപയ്ക്കായി നിനക്കു- (വന്ദനം..)

                                 4

ഇന്നിനിപ്പുതു വര്‍ഷത്തില്‍-മന്നിതില്‍ വാഴും മനുഷ്യര്‍

നന്ദിയോടുപജീവിപ്പാന്‍-തന്നരുള്‍ക നിന്‍ കൃപയെ

ഭൃത്യരും സര്‍വ്വ സംഘവും-സത്യവിശ്വാസികള്‍ മറ്റും

നിത്യവും ശുഭപ്പെടുവാന്‍, നിര്‍മ്മലാ അനുഗ്രഹിക്ക- (വന്ദനം..)