We are doing a site revamp. Sorry for the inconvenience.
വാല്‍സല്യത്തിന്‍ പ്രാതലുമായി
കരയില്‍ കാത്തു നിന്നവനേ (2)
കടലോളമുള്ള നിന്‍ കാരുണ്യത്താലെന്നെ
തിരികെ ചേര്‍ത്തുവോ നീ (2) (വാല്‍സല്യത്തിന്‍..)
1
അന്ന് നിന്‍ വിളി കേട്ടു എല്ലാമുപേക്ഷിച്ചു
നിന്‍റെ പിന്നാലെ വന്നു.. ഞാന്‍ നിന്‍ വഴി തേടി വന്നു (2)
ഇന്ന് ഞാനെല്ലാം മറന്നു പോയല്ലോ
എന്നിട്ടും എന്നെ മറന്നില്ല നീ (2) (വാല്‍സല്യത്തിന്‍..)
2
എന്‍റെ പിന്മാറ്റങ്ങളില്‍ എന്നെ സ്നേഹിക്കും
നന്മ നിറഞ്ഞവനേ.. നന്മ ചൊരിഞ്ഞവനേ (2)
എല്ലാമറിഞ്ഞും എല്ലാം ക്ഷമിച്ചും
എന്നെയും കാത്ത് നീ നിന്നതല്ലേ (2) (വാല്‍സല്യത്തിന്‍..)
A beautiful christian song 'vaalsalyatthin praathalumaayi karayil kaatthu ninnavane'