We are doing a site revamp. Sorry for the inconvenience.
ഈശോ നീയെന്‍ ജീവനില്‍ നിറയേണം.. നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്‍ കനിവോലുമാ രൂപം.. 1തുളുമ്പുമെന്‍ കണ്ണീര്‍ക്കായല്‍ തുഴഞ്ഞു ഞാന്‍ വന്നൂ അനന്തമാം ജീവിത ഭാരം തുഴഞ്ഞു ഞാന്‍ നിന്നൂ പാദം തളരുമ്പോള്‍ തണലില്‍ വരമായ് നീ ഹൃദയം മുറിയുമ്പോള്‍ അമൃതിന്നുറവായ് നീ എന്നാലുമാശ്രയം നീ മാത്രം എന്‍ നാഥാ തുടക്കുകെന്‍ കണ്ണീര്‍ ( ഈശൊ നീയെന്‍ ) 2 കിനാവിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ ഒരായിരം സാന്ത്വനമായ് ഉയര്‍ത്തുമല്ലോ നീ ഒരു പൂ വിരിയുമ്പോള്‍ പൂന്തേന്‍ കിനിയുമ്പോള്‍ കാറ്റിന്‍ കുളിരായ് നീ എന്നേ തഴുകുമ്പോള്‍ കാരുണ്യമേ നിന്നെ അറിയുന്നു എന്‍ നാഥാ നമിപ്പു ഞാനെന്നും ( ഈശോ നീയെന്‍ )