We are doing a site revamp. Sorry for the inconvenience.
1. അനുഗ്രത്തിന്നധിപതിയേ
അനന്ത കൃപാ പെരും നദിയേ അനുദിനം നിന്‍ പദം ഗതിയേ അടിയനു നിന്‍ കൃപ മതിയേ 2. വന്‍ വിനകള്‍ വന്നിടുകില്‍ വലയുകയില്ലെന്‍ ഹൃദയം വല്ലഭന്‍ നീയെന്നഭയം വന്നിടുമോ പിന്നെ ഭയം -- അനു..3. തന്നുയിരെ പാപികള്‍ക്കായ് തന്നവനാം നീയിനിയും തള്ളിടുമോയേഴയെന്നെ തീരുമോ നിന്‍ സ്നേഹമെന്നില്‍ -- അനു..4. തിരുക്കരങ്ങള്‍ തരുന്ന നല്ല ശിക്ഷയില്‍ ഞാന്‍ പതറുകില്ല മക്കളെങ്കില്‍ ശാസനകള്‍ സ്നേഹത്തിന്‍ പ്രകാശനങ്ങള്‍ -- അനു.. 5. പാരിടമാം പാഴ്മണലില്‍ പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍ മരണദിനം വരുമളവില്‍
മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ -- അനു..