ആകാശത്തിന്‍ മഹിമാവേ ആശ്രയം നീയെന്‍ യഹോവേ

ആകാശത്തിന്‍ മഹിമാവേ

ആശ്രയം നീയെന്‍ യഹോവേ

ദൈവമേ നീയെനിക്കെന്നുമെന്നും

നേര്‍വഴി കാട്ടേണമേ (ആകാശത്തിന്‍..)

                    1

ഭൂമിയില്‍ മേവുമെനിക്കെന്നുമേ

ക്ഷേമമരുളുന്നോരാട്ടിടയന്‍

പച്ചപ്പുല്‍തട്ടില്‍ ശയിപ്പിയ്ക്കും നീ

സ്വഛമാം പൂഞ്ചോല കാട്ടിടും നീ

ആകാശത്തിന്‍ മഹിമാവേ

                    2

നിന്‍ തിരുവുള്ളം നിറഞ്ഞിടുമീ

നീതിയാം പാതയില്‍ നിന്നിടുമ്പോള്‍ (2‍)

കൂരിരുള്‍താഴ്വര എത്തിയാലും

തീരെ ഭയമില്ലാ തമ്പുരാനേ.

ആകാശത്തിന്‍ മഹിമാവേ

                    3

ആരും കൊതിക്കും പദവിയുമീ

പാരിലെ ഭാഗ്യവും തന്നവന്‍ നീ (2)

എന്നാലും കര്‍ത്താവേ നീയെന്തിനായ്

എന്നെയൊരംഗവിഹീനയാക്കി (ആകാശത്തിന്‍..)

Malayalam christian song:Aakaasathin mahimave, aashrayam neeyen yahove

Lyrics: തിരുനയിനാര്‍ കുറിച്ചി മാധവന്‍ നായര്‍

Music: ബ്രദര്‍ ലക്ഷ്മണന്‍

Album: സ്നാപകയോഹന്നാന്‍ (ചലച്ചിത്രം)