We are doing a site revamp. Sorry for the inconvenience.
എല്ലാം അങ്ങേ മഹത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ച്ചയ്ക്കുമായ് തീര്‍ന്നിടണമേ പ്രിയനെതിരുനാമമുയര്‍ന്നിടട്ടെ എല്ലാം അങ്ങേ മഹത്വത്തിനായ് 1സ്നേത്തിലൂടെയെല്ലാം കാണുവാന്‍ സ്നേഹത്തില്‍ തന്നെയെല്ലാം ചെയ്യുവാന്‍ എന്നില്‍ നിന്‍ സ്വഭാവം പകരണമേ ദിവ്യ തേജസ്സാല്‍ എന്നെ നിറയ്ക്കണമേ.. (എല്ലാം..) 2ആത്മാവില്‍ ശക്തിയോടെ ജീവിപ്പാന്‍ ആത്മ നല്‍വരങ്ങള്‍ നിത്യവും പ്രകാശിപ്പാന്‍ ആത്മ ദായകാ നിരന്തരമായ് എന്നില്‍ ആത്മ ദാനങ്ങള്‍ പകരണമേ.. (എല്ലാം..) 3നിന്‍റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകള്‍ ഭൂവില്‍ ഞങ്ങള്‍ക്കല്ല വാനവനെ അങ്ങേ വാഴ്വിനായ് മാത്രം തീരണമേ.. (എല്ലാം..) 4വക്രത നിറഞ്ഞ പാപ ലോകത്തില്‍
നീ വിളിച്ചു വേര്‍തിരിച്ച നിന്‍ ജനം
നിന്‍റെ പൊന്നുനാമ മഹത്വത്തിനായ്
ദിനം ശോഭിപ്പാന്‍ കൃപ നല്‍കണമേ.. (എല്ലാം..)