ഹാ എന്തിപ്പാടയ്യോ ഞാന്‍

ഹാ എന്തിപ്പാടയ്യോ ഞാന്‍

എന്തു തരുവേന്‍ ഇതിനീടയ്യോ

ആനന്ദക്കാതലേ പിഴ-

യാളികള്‍ക്കു മോക്ഷവാതിലേ (ഹാ എന്തി..)

                     1

ഗതശമനസ്ഥലെ പോവതും-അതില്‍

കുതുകപ്പൂങ്കാവനേ മേവതും

അത്ഭുതനേ മനം നോവതും ഉള്ളില്‍

അളവില്ലാ ദുഃഖം അതാവതും (ഹാ എന്തി..)

                     2

മുഴങ്കാല്‍ കുത്തിനിന്നു താണതും-മുമ്മ-

ടങ്ങു മുഖം താഴ്ത്തി വീണതും-

നുറുങ്ങി മനംനൊന്തു കേണതും-മനം

കലങ്ങിത്തപിച്ചേറ്റം വാണതും (ഹാ എന്തി..)

                     3

'അബ്ബാ പിതാവേ' വിളിച്ചതും-ക്ലേശം

അകലെച്ചെയ്കെന്നപേക്ഷിച്ചതും

അപ്പിതാവിഷ്ടം ഉറച്ചതും-ഒരു

സ്വര്‍ദൂതന്‍ ആശ്വസിപ്പിച്ചതും (ഹാ എന്തി..)

                     4

ആത്മംപരിക്ലേശം കൊണ്ടതും ചോര-

യ്ക്കൊപ്പം വിയര്‍പ്പുടന്‍ പൂണ്ടതും

ശാസ്ത്രം തികച്ചെല്ലാമാണ്ടതും-തന്‍റെ

ദാസര്‍ വിശ്വാസം കൈക്കൊണ്ടതും (ഹാ എന്തി..)

From: Passion Week Songs