We are doing a site revamp. Sorry for the inconvenience.
ദൈവത്തിന്‍ പുത്രനാം യേശു ഭൂജാതനായ്
സ്നേഹിപ്പാന്‍ ക്ഷമിപ്പാന്‍ സൗഖ്യം നല്‍കീടുവാന്‍
ജീവിച്ചു മരിച്ചവന്‍ എന്നെ രക്ഷിപ്പാനായ്
ഇന്നും ജീവിക്കുന്നവന്‍ എന്നെ കരുതാന്‍
താന്‍ വാഴ്കയാല്‍ ആകുലമില്ല
നാളെയെന്ന് ഭീതിയില്ല
ഭാവിയെല്ലാം തന്‍ കയ്യിലെന്നോര്‍ത്താല്‍
ഹാ എത്ര ധന്യമേ ഈ ലോകജീവിതം (2)
1
ആധി വേണ്ട ആശ്രയമേകാന്‍
തന്‍ കരങ്ങള്‍ പിമ്പിലുണ്ട്
തന്‍ വഴികള്‍ സമ്പൂര്‍ണ്ണമല്ലോ
ദോഷമായൊന്നും താതന്‍ ചെയ്കയില്ലല്ലോ (താന്‍ വാഴ്കയാല്‍..)
2
അനാഥനല്ല ഞാന്‍ അശരണനല്ല ഞാന്‍
അവകാശിയാണു ഞാന്‍ പരദേശിയാണു ഞാന്‍
അത്യുന്നതന്‍ തന്‍ തിരുമാര്‍വില്‍
നിത്യവും ചാരിടും ഞാനെത്ര മോദമായ് (താന്‍ വാഴ്കയാല്‍..)
Video and lyrics of 'daivatthin puthranaam yeshu bhoojaathanaay snehippan kshamippaan soukhyam nalkeeduvaan... than vazhkayal aakulamilla naleyennu bheethiyilla'