വറ്റിപ്പോകാത്ത സ്‌നേഹം യേശുവിന്റേത്

വറ്റിപ്പോകാത്ത സ്‌നേഹം.. യേശുവിന്റേത്..

നീങ്ങാത്ത സാന്നിദ്ധ്യം.. യേശുവിന്റേത്..

                   

നിരാശ തന്‍ നീര്‍ച്ചുഴിയിലും

നിരാലംബരായ് പോയിടീലും (2)

മാറാത്തവന്‍ യേശു മാത്രം

നിന്നരികിലുണ്ട് (വറ്റിപ്പോകാത്ത..)

                    1

തകര്‍ന്നതാം ഹൃദയത്തെ തള്ളുകില്ല 

ഹൃദയംഗമായ് അനുതപിച്ചാല്‍ (2)

പകര്‍ന്നു തരും തന്‍ ആശ്വാസമേ

പുലര്‍ത്തുന്നെന്നും നിന്നെ (2) (വറ്റിപ്പോകാത്ത..)

                    2

ക്രൂശതില്‍ ചിന്തിയ നിണമതിനാല്‍

ഘോരമാമെന്‍ പാപം കഴുകി (2)

രോഗങ്ങളെ തന്‍ അടിപ്പിണരാല്‍

നീക്കിയ അത്ഭുതം കാണും (2) (വറ്റിപ്പോകാത്ത..)