വെണ്‍മേഘം വെളിച്ചം വീശിടുന്നു

വെണ്‍മേഘം വെളിച്ചം വീശിടുന്നുവിണ്‍ദൂതര്‍ വാഴ്ത്തി സ്തുതിച്ചിടുന്നൂ

പുല്‍ക്കുടിലില്‍ പിറന്ന യേശുവിന്‍ 

മഹിമയെ സ്തുതിപാടുന്നേരം

ഇരുളോ.. ദുരിതമോ.. 

ഇനിമേല്‍ ഭൂമിയില്‍ നിലനില്‍ക്കുമോ.. ഹോയ്‌.. (വെണ്‍മേഘം..)

                            1

പ്രവാചകന്മാര്‍ മൊഴിഞ്ഞ വാക്കുകള്‍ നിറവേറും നാളിതില്‍

പ്രപഞ്ചമഖിലം കുളിരണിഞ്ഞ തളിരിട്ട നൈവേളയില്‍ 

മോചനം ഭൂതലേ വന്നിതാ

പുതു ജീവന്‍ നല്‍കാന്‍ വരവായി അരുമസുതന്‍ യേശു (വെണ്‍മേഘം..)

                             2

ശാന്തിതേടും മര്‍ത്ത്യരില്‍ വിരുകാന്തി ചൊരിയുന്നിതാ

ഇരുളില്‍ കഴിയും ലോകരില്‍ ദിവ്യശോഭ പൊഴിയുന്നിതാ

മോക്ഷമീ മന്നിതില്‍ വന്നിതാ

നവരാഗം പകരാന്‍ വരവായീ അരുമസുതന്‍ യേശൂ (വെണ്‍മേഘം..)